Uncategorized
പഹൽഗാം ഭീകരാക്രമണത്തിനെതിരെ കേളകത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെയും , വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. “ഭീകരതക്കെതിരെ അണിചേരുക ഒന്നിക്കുക” എന്ന മുദ്രാവാക്യവുമായി നടന്ന റാലിയിൽ MS തങ്കച്ചൻ, kp സിബി ,നാണു മാസ്റ്റർ ,ജോസ് നടപ്പുറം,ബിജു ,പൗലോസ് പൊട്ടക്കൽ ,ജോഷി ജോർജ്ജ്, ബാബു എയ്ഞ്ചൽ ,സുനിൽ വെളിയത്ത്, ഷീല വൈദ്യർ എന്നിവർ നേതൃത്വം നൽകി. വിവിധ സാംസ്കാരിക സംഘടന നേതാക്കൾ, ചുമട്ടുതൊഴിലാളികൾ എന്നിവർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.




