Uncategorized
അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്; നാട് കടത്തൽ നടപടികൾ തുടങ്ങി

പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെ നടപടിയുമായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് ഇനി സംസ്ഥാനങ്ങളിൽ തുടരുന്ന പാകിസ്താനികളെ അടിയന്തരമായി മടക്കി അയക്കണമെന്ന് നിർദേശം നല്കിയിട്ടിരുന്നു. 48 മണിക്കൂർ സമയമായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. അതിന്റെ ആദ്യ പടിയായാണ് ഗുജറാത്ത് പൊലീസിന്റെ നടപടി.




