Uncategorized

വിവിധ കേസുകളിൽ പിഴ അടക്കാതെ കോടതിയെയും പോലീസ് നെയും കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്ന 7 പ്രതികളെ കേളകം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

കേളകം: വിവിധ കേസുകളിൽ പിഴ അടക്കാതെ കോടതിയെയും പോലീസ് നെയും കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്ന 7 പ്രതികളെ കേളകം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.ചേങ്ങോം സ്വദേശി ജിനേഷ്, കൊട്ടിയൂർ സ്വദേശികളായ രാഹുൽ, സൂരജ്,റോയ് തില്ലങ്കേരി സ്വദേശി അൻഷാദ് , പൂളക്കുറ്റി സ്വദേശി രതീഷ്, പേരാവൂർ സ്വദേശി സജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളിൽ നിന്നും 11,000 രൂപയും പതിനേഴായിരം രൂപയും 5000 രൂപ വീതവും കോടതി പിഴ ഈടാക്കുകയും നാലുപേർക്ക് വൈകുന്നേരം വരെ തടവും ഒരു പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ, എസ് ഐ മാരായ പ്രവീൺ, രമേശൻ, ദീപക് ,ഹരികൃഷ്ണൻ എ എസ് ഐ ബിജു ,സി പി ഒ മാരായ ദിൽജിത്ത് ,വിജേഷ് തോമസ് സന്തോഷ് ,വിനോദ് എന്നിവ അടക്കുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button