Uncategorized

കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം; വൈകിയെന്ന് കാണിച്ച് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം വൈകുന്നതിൽ സിബിഐ കൊച്ചി എസ്പിയ്ക്ക് പരാതി നൽകി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണ് പരാതി. നേരത്തെ സംസ്ഥാന വിജിലൻസ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button