Uncategorized
ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാം പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ആഘോഷപരിപാടികൾ ഒഴിവാക്കി

മണത്തണ: ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാം പ്രതിഷ്ഠാദിനത്തിൻ്റെ ഭാഗമായി ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആഘോഷപരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആഘോഷക്കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായ പുള്ളോലിക്കൽ സുമേഷിൻ്റെ വിയോഗത്തെത്തുടർന്നാണ് തീരുമാനം. പ്രതിഷ്ഠാദിനമായ ശനിയാഴ്ച പൂജാകർമങ്ങൾ മാത്രം നടത്താനാണ് തീരുമാനമെന്നും ആഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




