Uncategorized
മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം നേതൃസംഗമം നടത്തി

ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം നേതൃസംഗമം നടത്തി. “അനീതിയുടെ കാലത്ത് യുവതയുടെ കരുത്ത് ” എന്ന പ്രമേയത്തിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് ഇരിട്ടി ലീഗ് ഓഫീസിൽ നടന്ന പേരാവൂർ നിയോജകമണ്ഡലം തല നേതൃസംഗമം നടത്തിയത്. മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷഹീർകീഴ്പ്പള്ളി സ്വാഗതം പറയുകയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് നൗഫൽ മെരുവമ്പായി ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.
മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി എംകെ ഗഫൂർ മുഖ്യാതിഥിയായി. ഷംനാസ് മാസ്റ്റർ നന്ദിയും പറഞ്ഞു, എം എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി റംഷാദ്, വികെ മുനീർ ചാവശ്ശേരി, പിവി ശുഹൈൽ കാക്കയങ്ങാട്, മഹറൂഫ് മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു.




