Uncategorized
തൊഴിലുടമയുടെ കണ്ണില്ലാത്ത ക്രൂരത; നഖങ്ങൾ പറിച്ചെടുത്തു, ശരീരത്തിൽ ഷോക്കടിപ്പിച്ചു, ദുരിതം വിവരിച്ച് തൊഴിലാളികൾ

കോർബ: ഛത്തീസ്ഡഢിലെ കോർബയിൽ രണ്ട് ഐസ്ക്രീം ഫാക്ടറി തൊഴിലാളികളെ തൊഴിലുടമയും സഹായിയും ചേർന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുത്തും,വൈദ്യുതാഘാതമേൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറി ഉടമയും കൂട്ടാളിയും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്.
രാജസ്ഥാൻ സ്വദേശികളായ അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവരാണ് ഈ ക്രൂരതക്കിരയായത്.ഒരു കോൺട്രാക്ടർ വഴിയാണ് ഇവർ ഛോട്ടു ഗുർജാറിന്റെ ഉടമസ്ഥതയിലുള്ള ഐസ്ക്രീം ഫാക്ടറിയിൽ ജോലിക്കെത്തിയത്. ഇത് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും പൊലീസ് പറഞ്ഞു.




