Uncategorized
കണ്ണൂരിൽ സ്ഫോടക വസ്തുക്കളുമായി മൂന്നംഗ സംഘം പിടിയിൽ

മയ്യിൽ: പാവന്നൂർ മൊട്ട ഐടിഎം കോളജ് പരിസരത്ത് കാറിൽ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി മൂന്നംഗസംഘം പിടിയിൽ. പാവന്നൂർമൊട്ട എട്ടേയാറിലെ സി.പി സുദർശൻ(25), ചെറുപഴശി തായംപൊയിലിലെ അഖിൽ രമേശൻ (23), എട്ടേയാർ ജാനകി നിവാസിൽ ജിഷ്ണു എസ്. ജയൻ (23) എന്നിവരെയാണ് മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.സി സഞ്ജയ്കുമാറും സംഘവും അറസ്റ്റു ചെയ്തത്.
പാവന്നൂർമൊട്ട ഐടിഎം കോളജിന് സമീപം കാറിലെത്തിയ അഞ്ചംഗസംഘം സംഘർഷത്തിന് ശ്രമിക്കുന്നതായി പൊലിസിനു വിവരം ലഭിച്ചു. പൊലിസ് സ്ഥലത്തെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായ കാർ പരിശോധിച്ചപ്പോഴാണ് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുൾപ്പെടെ മൂന്നുപേരെ പിടികൂടിയത്. ഓടിരക്ഷപ്പെട്ട മറ്റു രണ്ടുപേർക്കായി അന്വേഷണം ആരംഭിച്ചു.