Uncategorized

നാളെ വയനാട് ജില്ലയിൽ ഹർത്താൽ

വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ (12-2-2025)വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button