24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആലുവയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം; വേദനാജനകമെന്ന് മന്ത്രി പി.രാജീവ്.
Uncategorized

ആലുവയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം; വേദനാജനകമെന്ന് മന്ത്രി പി.രാജീവ്.

ആലുവയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. എട്ടു വയസ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ ഇതിനോടകം തിരിച്ചറിയാൻ പോലീസിന് സാധിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്.പിയുമായും ജില്ലാഭരണകൂടവുമായും സംസാരിച്ചു. അക്രമിയെ എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്. അതിഥി തൊഴിലാളികളായ പെൺകുട്ടിയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കണമെന്ന് ജില്ലാഭരണകൂടത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടി അപകട സാധ്യത മറികടന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് വിപുലമായ അന്വേഷണം നടക്കുകയാണ്. പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം നിന്നുകൊണ്ട് ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Related posts

കേന്ദ്ര അവഗണന: കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ

Aswathi Kottiyoor

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി ‘; ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം, അന്വേഷണം വ്യാപിപ്പിക്കാനും നിര്‍ദ്ദേശമില്ല, വ്യാപക പരാതി

Aswathi Kottiyoor
WordPress Image Lightbox