കത്തോലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു; അതിരൂപതാ ഡയറക്ടർക്ക് സ്വീകരണം

തൊണ്ടിയിൽ: കത്തോലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ നേതൃസംഗമവും തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ.ഡോ.ജോബി കോവാട്ടിന് സ്വീകരണവും സംഘടിപ്പിച്ചു. തൊണ്ടിയിൽ കാസ സാൻജോസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു.ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ആമുഖഭാഷണവും നടത്തി. ചടങ്ങിൽ അതിരൂപതാ ഡയറക്ടർ റവ. ഡോ. ജോബി കോവാട്ടിന് സ്വീകരണം നൽകി. സ്വീകരണത്തിന് അദ്ദേഹം മറുപടി പ്രസംഗം നടത്തി.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണവും ഗ്ലോബൽ റിസോഴ്സ് പേഴ്സൺ ജോണി തോമസ് വടക്കേക്കര അനുമോദന പ്രസംഗവും നടത്തി. അതിരൂപതാ സെക്രട്ടറി ജെയിംസ് ഇമ്മാനുവേൽ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും കണ്ണൂർ ദീപിക അസിസ്റ്റന്റ് റസിഡൻസ് മാനേജർ റവ. ഫാ. എഡ്വിൻ കോയിപ്പുറം ദീപിക തീവ്രപ്രചരണയജ്ഞത്തെക്കുറിച്ചും സംസാരിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ജോബി കുര്യൻ, വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, സെക്രട്ടറി ഷാജു എടശ്ശേരി, ഫൊറോന ഭാരവാഹികളായ ബ്രിട്ടോ ജോസ്, ജോർജ്ജ് ജോസഫ്, ജിജി ചേറ്റാനി,ഒ.മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഘടനാ വിഷയങ്ങളിൽ ചർച്ച നടന്നു.




