Uncategorized

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര: സ്പോൺസർ ആരെന്ന് വ്യക്തമാക്കണമെന്ന് പി രാജീവ്

മുഖ്യമന്ത്രി വി ഡി സതീശൻ്റെ ചാർട്ടേഡ് വിമാന യാത്രകളിൽ സുതാര്യത വേണമെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുഖ്യമന്ത്രി എവിടേക്ക് പോകുന്നു, എങ്ങനെയാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയുണ്ടാകണമെന്നും യാത്രയ്ക്കായി ആരാണ് പണം ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഓരോ കമ്പനികളും പ്രത്യേക വിമാനങ്ങൾ ഏർപ്പാട് ചെയ്യുകയാണെന്നും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പി രാജീവ് ആരോപിച്ചു. ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്പോൺസർഷിപ്പിലല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയാകുന്നതിന് മുൻപ് മംഗലാപുരത്തേക്ക് നടത്തിയ യാത്രയും ദുരൂഹത ഉയർത്തുന്നതാണെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ യാത്രയും അങ്ങേയറ്റം നിഗൂഢത നിറഞ്ഞതാണെന്നാണും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ആരാണ് സ്പോൺസർ ചെയ്യുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും യാത്രയുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി രാജീവ് ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button