• Home
  • Uncategorized
  • തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
Uncategorized

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

പേരാവൂർ:തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിലെ ഓണാഘോഷം മാവേലി മന്നൻമാർ പൂക്കൾ വിതറി ഉദ്‌ഘാടനം ചെയ്തു. പൂക്കള മത്സരവും വടംവലിയും ഓണപ്പാട്ട് മത്സരവും നടന്നു. കൂടാതെ നാടൻ കളികളുടെ മേളപ്പെരുമയും സംഘടിപ്പിച്ചു . റാണിയും കോലും, കൊത്തങ്കല്ല് കളി, അക്ക് കളി, ഡപ്പകളി, കുഴിപ്പന്ത്, തലപ്പന്ത് , ഗോലി കളി തുടങ്ങി പുതിയ കാലത്ത് മാഞ്ഞു പോകുന്ന വിവിധ കളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ആവേശപൂർവ്വം കുട്ടികൾ കളിക്കുകയും ചെയ്തു.
പി.ടി. എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ, അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ മലയാളത്തനിമ, വടംവലി മത്സരം, ഏറെ ആകർഷകമായ ഭീമൻ പൂക്കളം, ഓലപ്പന്ത് കെട്ടൽ തുടങ്ങിയവ ആകർഷകമായി. സ്കൂൾ പി.ടി.എ യും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം വഹിച്ചു

Related posts

അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി

Aswathi Kottiyoor

രണ്ട് മക്കളെ കൊന്നതിന് അറസ്റ്റിലായ യുവതി ജയിലിൽ മരിച്ച നിലയിൽ

Aswathi Kottiyoor

മഹിളാ കോൺഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം; ഇടപെട്ട് രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox