Uncategorized

നേപ്പാളിൽ ശക്തമായ ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രകമ്പനം

നേപ്പാളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ കോശി പ്രവിശ്യയിലുള്ള ലെലെപിന് സമീപം റിച്ചർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 7.02 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും നാഷണൽ സെന്റർ ഫോർ സീസ്മോളജിയും റിപ്പോർട്ട് ചെയ്തു.

ഈ ഭൂകമ്പത്തിന്റെ പ്രകമ്പനം നേപ്പാൾ, ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ബീഹാർ, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ അതിർത്തി മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളിൽ വലിയ ഭീതി പടർത്തി. പശ്ചിമ ബംഗാളിലെ ഉത്തർ ബംഗാൾ മേഖലയിലുള്ള ജൽപായ്ഗുരി, അലിപൂർദ്വാർ, കൂച്ച് ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രകമ്പനം പ്രകടമായിരുന്നു. നിലവിൽ ഈ ഭൂചലനത്തെ തുടർന്ന് ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button