24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും
Uncategorized

ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും

തിരുവനന്തപുരം: കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്

Related posts

മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം; മികച്ച പലിശയിൽ സർക്കാർ പിന്തുണയോടെയുള്ള സ്കീമിതാ

Aswathi Kottiyoor

പ്രസാദ ഊട്ടിന് മാത്രം 25,55,000 രൂപ; പ്രതീക്ഷിക്കുന്നത് കാൽ ലക്ഷം പേരെ, അഷ്ടമിരോഹിണിക്ക് ഒരുങ്ങി ഗുരുവായൂര്‍

Aswathi Kottiyoor

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ചുമതലയേൽക്കും

Aswathi Kottiyoor
WordPress Image Lightbox