Uncategorized

ഏഴ് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ പ്രതികാരം, അച്ഛനെ കൊന്നവനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ജയ്‌പൂർ: അച്ഛനെ കൊന്നയാളെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. ജഗ്ദംബ നഗറിൽ വിജയ് ബാജിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ഹനീഷിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടി. 2019ൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ഹനീഷിൻ്റെ പിതാവായ കൈലാഷിനെ വിജയ് കൊലപ്പെടുത്തിയിരുന്നു.

ഈ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പലതവണ വിജയിയെ കൊലപ്പെടുത്താൻ ഹനീഷ് ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിച്ച് കൊണ്ടിരിക്കെയാണ് ഹനീഷും വിജയും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് ഹനീഷും കൂട്ടാളികളായ യുവരാജ് ചൗധരിയും ദിനേശും കമലേഷും ചേർന്ന് വിജയ്‌യിയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.വൈകിട്ട് 7.15-ഓടെ കൽവാറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയിയുടെ കാറിലേക്ക് പ്രതികൾ വാൻ ഇടിച്ചുകയറ്റി. ഇടിയുടെ ആഘാതത്തിൽ കാർ നിർത്തിയതോടെ വിജയ് രക്ഷപ്പെടാൻ ശ്രമിച്ചു. കോടാലിയുമായി പിന്നാലെയെത്തിയ ഹനീഷും സംഘവും ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാത്രി 8:00 മണിയോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) (വെസ്റ്റ്) പ്രശാന്ത് കിരൺ പറഞ്ഞു.

സമീപത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. നാല് പ്രതികളിൽ മൂന്ന് പേർക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വളരെക്കാലമായി നിലനിൽക്കുന്ന വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം. ചോദ്യം ചെയ്യലിൽ മറ്റ് വഴികളൊന്നും കാണാത്തതിനാൽ കീഴടങ്ങാൻ തീരുമാനിച്ചതായും പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിടികൂടി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും പ്രതികൾ സമ്മതിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button