Uncategorized

‘ഭൂമി ഏറ്റെടുക്കല്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയില്ല’; പത്തനംതിട്ട എഡിഎമ്മിന്റെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; പിന്നാലെ ഇടപെട്ട് ജില്ലാ കളക്ടര്‍

പത്തനംതിട്ട: ഭൂമി ഏറ്റെടുക്കല്‍ കേസില്‍ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു. 2005ല്‍ ഏനാത്ത് പാലം നിര്‍മാണത്തിന് ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കാണിച്ചാണ് നടപടി.

സ്വകാര്യ വ്യക്തി നല്‍കിയ കേസില്‍ പത്തനംതിട്ട സബ് കോടതിയുടേതാണ് ഉത്തരവ്. ശബരിമല എഡിഎമ്മിന്റെയും ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കേണ്ടത് കൊല്ലം പൊതുമരാമത്ത് റോഡ് വിഭാഗമാണ്.അതേസമയം പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ വാഹനം ജപ്തി ചെയ്ത സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ജില്ലാ കളക്ടര്‍. നഷ്ടപരിഹാര തുക റവന്യു വകുപ്പ് ഉടനടി കെട്ടിവെക്കുമെന്നും, നയപരമായ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ പറഞ്ഞു. ജപ്തി ചെയ്ത രണ്ടുവാഹനങ്ങള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button