Uncategorized

അങ്ങാടിക്കടവിൽ ഗ്യാസ് ഏജൻസി ഓഫിസിന് മുന്നിൽ കോൺഗ്രസ്സിന്റെ അടുപ്പ് കൂട്ടി പ്രതിഷേധം

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ പാചകവാതക ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അയ്യൻകുന്ന് – കരിക്കോട്ടക്കരി കോൺഗ്രസ് സംയുക്ത മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അങ്ങാടിക്കടവ് ഗ്യാസ് ഏജൻസിക്ക് മുൻപിൽ അടുപ്പ് കൂട്ടി പ്രതിഷേധം നടത്തി. സമരം ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു . പഞ്ചായത്തിലെ ഗ്യാസ് സിലിണ്ടർ വിതരണത്തിലുണ്ടാകുന്ന കാലതാമസം സാധാരണക്കാരായ കുടുംബങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണെന്നും, വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. നിരവധി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ്‌ അയ്യൻകുന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിൻസ് ടി. മാത്യു അധ്യഷത വഹിച്ചു . കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌ എം. കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ്‌ മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ്‌ കെ.സി. ചാക്കോ ,എം.കെ. വിനോദ് , കുര്യാച്ചൻ പൈമ്പളളികുന്നേൽ, കെ.എസ്. ശ്രീകാന്ത്, ടി.എം. വേണുഗോപാൽ, ഐസക് ജോസഫ്, ജോസ്കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, ഷിബോ കൊച്ചുവേലിക്കകത്ത്, സാജു നെല്ലിക്കുന്നേൽ, ബിജു പുളിച്ചമാക്കൽ, ബിന്ദു ഷാജി, റീന ബോബി, സജി മച്ചിത്താന്നി, ബേബി ചിറ്റേട്ട്, ബിജു കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button