Uncategorized

മാലിന്യരഹിത പുതുയുഗ ശുചിത്വ കേരളം: ‘നിർമ്മലം പേരാവൂർ’ നിയോജക മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ചു

​പേരാവൂർ: മാലിന്യരഹിത പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘നിർമ്മലം പേരാവൂർ’ നിയോജക മണ്ഡലം തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ചടങ്ങ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ പദ്ധതിയുടെ വിഷയാവതരണം നടത്തി. വീടുകളിലെ നിലവിലെ ശുചിത്വ അവസ്ഥ സംബന്ധിച്ച വിശദീകരണം ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ടി.ഇ. ഷിജില അവതരിപ്പിച്ചു.
​തുടർപ്രവർത്തന വിശദീകരണ ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, ലിസി ജോസഫ്, ഡോ. ത്രേസ്യ പോൾ, സിസിലി കണ്ണന്താനം, അഡ്വ. ജാഫർ നല്ലൂർ, അഡ്വ. എം. വിനോദ്‌കുമാർ, മിനി വിശ്വനാഥൻ, വി. ശോഭ എന്നിവരും സംസാരിച്ചു.
​ജില്ലാ പഞ്ചായത്ത് അംഗം ജയ്‌സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button