Uncategorized

കാലടി സംസ്കൃത സർവകലാശാല വിസിയുടെ പ്രതികാര നടപടി അധ്യാപകരോടും; ഇടത് അധ്യാപക സംഘടന നേതാവിന് സെമിനാറിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചു

കാലടി സംസ്കൃത സർവകലാശാല വിസി ഡോ. സിസാ തോമസിൻ്റെ പ്രതികാര നടപടി അധ്യാപകരോടും. ഇടത് അധ്യാപക സംഘടന നേതാവിന് സെമിനാറിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചാണ് വിസിയുടെ പ്രതികാര നടപടി. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (TISS) കോൺഫറൻസിൽ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. അധ്യാപക സംഘടനയായ എഎസ്എസ്‍യുടി ൻ്റെ മുൻ ജനറൽ സെക്രട്ടറി ബിജു വിൻസെന്റിനാണ് അനുമതി നിഷേധിച്ചത്. അധ്യാപക സംഘടന നേതാക്കളുടെ അക്കാദമിക യാത്രകൾ മുടക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്.

കാലടി സംസ്കൃത സർവകലാശാലയിൽ അവകാശങ്ങൾ ഉയർത്തികാട്ടി സമരം ചെയ്ത വിദ്യാർഥികൾക്ക് സസ്പെൻഷൻ നൽകിയ സിസാ തോമസിൻ്റെ നടപടി വിവാദമായിരുന്നു. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെ കോടതി രം​ഗത്തെത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവിനെ വരെ അവ​ഗണിച്ച് കൊണ്ട് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സിസാ തോമസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button