Uncategorized
രോഗനിരീക്ഷണ സംവിധാനങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും’; ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: ജീവനക്കാരെ പിരിച്ചുവിട്ടതിൽ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. സംസ്ഥാന ജില്ലാ നിരീക്ഷണ യൂണിറ്റുകളിലെ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിലാണ് കത്ത്. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി, എൻവിബിഡിസിപി ജീവനക്കാരെ പിരിച്ചുവിടരുത് എന്നാണ് കത്തിലെ ആവശ്യം.
ജീവനക്കാരെ പിരിച്ചുവിട്ടാൽ രോഗനിരീക്ഷണ സംവിധാനങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് രോഗപ്രതിരോധത്തിനും അടിയന്തര പ്രതികരണത്തിനും ഉള്ള ശേഷിയെ ദുർബലപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി വ്യക്തമാക്കി. രോഗ വ്യാപനം തിരിച്ചറിയാനും രോഗാന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് ഉൾപ്പെടെ നിർണായകമാണ് നിരീക്ഷണ സംവിധാനങ്ങൾ.




