Uncategorized

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റി. ഡൽഹിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. പരിപാടി നാളെ 4 മണിക്ക് സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ കനത്ത മഴയാണെന്നും മുതിർന്ന നേതാക്കൾക്ക് ഒരുപാട് സമയം മഴയത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

നവംബർ 1 ന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്‍റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ജനസമൂഹം രാംലീലയിലേക്ക് എത്തും. ഗ്യാനേഷിനെതിരായ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. മറ്റന്നാളത്തെ ജനപങ്കാളിത്തം എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നവംബർ ഒന്നിലെ മഹാറാലി, ദീപാവലി സീസൺ പ്രമാണിച്ച് തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിൽ ദില്ലിയിലെ വ്യാപാരികൾ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യ നേതാക്കൾക്കും വ്യാപാരികൾ ഇന്ന് കത്തയച്ചു. മമത ബാനർജിക്കും അഖിലേഷ് യാദവിനുമടക്കം വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചു. വ്യാപാരം ബാധിക്കപ്പെടുമെന്നതിനാൽ മഹാറാലി മാറ്റണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് വ്യാപാരികൾ നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും റാലി മാറ്റാനാകില്ലെന്നായിരുന്നു മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button