Uncategorized
ഓൺലൈനിൽ കാർ ആക്സസറീസ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് മണ്ണ്; 1849 രൂപ നഷ്ടമായി വടകര സ്വദേശിക്ക് ദുരനുഭവം

വടകര: ഓൺലൈനിൽ കാർ ആക്സസറീസ് ബുക്ക് ചെയ്തയാൾക്ക് ലഭിച്ചത് മണ്ണ്. വടകര സ്വദേശിയായ കുഞ്ഞികൃഷ്ണനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.
ഷിപ്പ് റോക്കറ്റ് എന്ന ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോം വഴിയാണ് കുഞ്ഞികൃഷ്ണൻ കാർ ആക്സസറീസ് ഓർഡർ ചെയ്തത്. സാധനം വീട്ടിലെത്തിയപ്പോൾ ഡെലിവറി ബോയിക്ക് 1849 രൂപ നൽകി പാക്കറ്റ് കൈപ്പറ്റുകയും ചെയ്തു. എന്നാൽ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് കാർ ആക്സസറീസിന് പകരം അതിൽ മണ്ണാണ് ഉള്ളതെന്ന് വ്യക്തമായത്.
ഓൺലൈൻ വ്യാപാരങ്ങളുടെ മറവിൽ വ്യാജന്മാരെത്തി ഇത്തരത്തിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്




