Uncategorized

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി മാതാപിതാക്കൾ

കൽപ്പറ്റ: വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിൽ എന്ന് ആരോപണം. വിദ്യാർത്ഥികളാണ് ആരോപണവുമായി രം​ഗത്തെത്തിയത്. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹൈദരാബാദിലേക്കാണ് വിനോദയാത്ര പോയത്. പിടിഎ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ ബസിൽ നിന്ന് ഇറക്കി വിട്ടു എന്ന് പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി മാതാപിതാക്കളും രം​ഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button