Uncategorized

ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസ്; വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചതെന്ന് ലില്ലി, നിയമോപദേശം തേടാൻ എക്സൈസ്

കൽപ്പറ്റ: ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസിൽ നിയമോപദേശം തേടാൻ എക്സൈസ്. വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചെന്നാണ് ആൻ്റോയുടെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിട്ടില്ല. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലില്ലിയെ കേസിൽ പ്രതി ചേർക്കുന്നതിൽ നിയമോപദേശം തേടാനുള്ള എക്സൈസ് സംഘത്തിൻ്റെ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലില്ലിയെ പ്രതി ചേർക്കുക. അനധികൃത മദ്യ ശേഖരം കണ്ടെത്തിയ വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ എന്നായിരുന്നു ആന്റോയുടെ വാദം. തുടർന്നാണ് എക്സൈസ് ലില്ലിയുടെ മൊഴി എടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button