Uncategorized

വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കും’; വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി

കൊച്ചി: വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ (ടി സെക്ഷൻ – ടോപ്പ് സീക്രട്ട് സെക്ഷൻ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പൊതുതാൽപര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി കെ മുരളീകൃഷ്ണൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുമെന്ന് ഹർജിയിൽ പറയുന്നു. ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം. ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി നൽകിയിട്ടുണ്ട്.

ഈ മാസം ഒക്ടോബർ 22നാണ് സംസ്ഥാന സർക്കാർ വിജിലൻസിൻ്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ കേസുകളിൽ ഇരയാക്കപ്പെടുന്നവർക്ക് ടി സെക്ഷനുകളിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. ഇത് തടയുന്നതാണ് പുതിയ ഉത്തരവ്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജികളും എത്തിയിരിക്കുന്നത്.

സർക്കാർ നടപടി വിവരാവകാശ നിയമത്തിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവരുന്നതാണെന്ന് ഹർജിക്കാരനായ പി കെ മുരളീകൃഷ്ണൻ ഹർജിയിൽ പറയുന്നു. വിജിലൻസ് ഒരു സുരക്ഷ ഏജൻസി അല്ലെന്നും അഴിമതി അന്വേഷിക്കുന്ന ഏജൻസി മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങൾ തടഞ്ഞുവെക്കുന്നത് ആർടിഐ നിയമത്തിന്റെ അടിസ്ഥാനതത്വം തകർക്കുമെന്നും ഹർജിയിൽ വ്യക്തമാക്കി. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button