Uncategorized

അടച്ചുറപ്പുള്ള വീട് വേണം: മുഖ്യമന്ത്രിയെ കണ്ട് അട്ടപ്പാടി മധുവിന്‍റെ അമ്മയും സഹോദരിയും

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയമ്മയും സഹോദരി സരസുവും കുടുംബാംഗങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചുരാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെത്തിയാണ് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടത്. അടച്ചുറപ്പുള്ള വീട് അനുവദിക്കണമെന്നും സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും മുഖ്യമന്ത്രിയെ സമീപിച്ചത്.

സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നിർമിച്ച് നൽകുമെന്നും സരസുവിന് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button