Uncategorized
ജര്‍മനിയിലെ തീപിടിത്തം: മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.
എറണാകുളം കാലടി സ്വദേശി സിവിന് ജോണി (26), കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27) എന്നിവരുടെ മൃതദേഹങ്ങളാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ശേഷം അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പുലര്‍ച്ചെ ഒന്നര മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ചത്.
അതേസമയം, ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്റെ (25) മൃതദേഹം രാത്രി എട്ടിനാണ് എത്തിക്കുക. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്കയാണ് വഹിച്ചത്.




