ബേസ് ലൈൻ ബിൽഡേഴ്സിന്റെ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിട്ടി: പ്രമുഖ കെട്ടിട നിർമ്മാണ സ്ഥാപനമായ ‘ബേസ്ലൈൻ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ’ പുതിയ ശാഖ ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ചു. 10 വർഷമായി മട്ടന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ച് ഓഫീസാണ് ഇരിട്ടിയിലെ ഹാജി റോഡിൽ ഇന്ന് രാവിലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ നിർവ്വഹിച്ചു.
ആർക്കിടെക്ചറൽ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, കൺസ്ട്രക്ഷൻ സൂപ്പർവിഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ വിവിധ സേവനങ്ങൾ ബേസ്ലൈൻ ബിൽഡേഴ്സ് ലഭ്യമാക്കുന്നുണ്ട്. ’മികച്ച നാളേക്കായി പുതിയ ഇടങ്ങൾ, അതേ കാഴ്ചപ്പാടോടെ’ എന്ന സന്ദേശവുമായിട്ടാണ് തങ്ങളുടെ പുതിയ ശാഖ ജനങ്ങൾക്കായി തുറന്നുനൽകുന്നതെന്ന് എഞ്ചിനീയർ ജാഷിർ പള്ളിയാലിൽ പറഞ്ഞു. അബ്ദുൽ ഖാദർ മുസ്ലിയാർ പാലപ്പള്ളി, എഞ്ചിനീയർമാരായ ജിതിൻരാജ്, ശ്യാമ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
.




