Uncategorized
സി.പി.എം. നേതാവ് പരേതനായ കെ.വി. ബാലന്റെ ഭാര്യ കെ.കെ. അമലാവതി അന്തരിച്ചു

തലശ്ശേരി: സി.പി.എം. നേതാവും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വടക്കുമ്പാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കെ.വി. ബാലന്റെ ഭാര്യ കെ.കെ. അമലാവതി (79) അന്തരിച്ചു.
മുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ മകനാണ്. മരുമകൾ: ഷജില (അധ്യാപിക, ചൊക്ലി രാമവിലാസം സ്കൂൾ). വിജയൻ, സദാനന്ദൻ, മോഹനൻ, ജയൻ, അജിത എന്നിവർ സഹോദരങ്ങളാണ്.




