Uncategorized

പുതിയ മദ്യനയത്തിന് ശേഷം ഹോര്‍ട്ടി വൈൻ സാമൂഹിക നിയന്ത്രണത്തോടെ കൊണ്ടുവരും: മന്ത്രി എം ലിജു

കൊച്ചി: സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ സാമൂഹിക നിയന്ത്രണത്തോടെ കൊണ്ടുവരുമെന്ന് മന്ത്രി എം ലിജു റിപ്പോര്‍ട്ടറിനോട്. ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോര്‍ട്ടി വൈന്‍ ലഭ്യമാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതില്‍ ദുഷ്ടലാക്കുണ്ട്. ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ആശയമാണിതെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ പദ്ധതി തുടരുമെന്ന സൂചന എക്‌സൈസ് മന്ത്രി എം ലിജു നല്‍ക്കുന്നത്. അതിന് മുമ്പായി നവംബര്‍ മാസം തന്നെ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍ട്ടി വൈന്റെ കാര്യം സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥ തലത്തിലെടുത്ത തീരുമാനമാണ്. ബാര്‍ ലൈസന്‍സ്, വീര്യം കുറഞ്ഞ മദ്യം എന്നിവയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. നിരവധി അപേക്ഷകളാണ് സര്‍ക്കാര്‍ പരിധിയിലുള്ളത്. ഇതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം വന്നതിന് ശേഷം തീരുമാനമെടുക്കും. ഹോര്‍ട്ടി വൈന്‍ വിഷയത്തില്‍ വകുപ്പ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തതിന് പിന്നില്‍ ദുഷ്ടലാക്കുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹോര്‍ട്ടി വൈന്‍ വിഷയത്തില്‍ തീരുമാനമെടുത്ത ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതും കൊടുത്ത ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതെന്നും മന്ത്രി എം ലിജു പ്രതികരിച്ചു.

ഹോര്‍ട്ടി വൈന്‍ വിതരണതിന്റെ തീരുമാനങ്ങള്‍ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രമെ സ്വീകരിക്കാന്‍ കഴിയു മാത്രമല്ല ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റിലും വില്‍ക്കുന്ന രീതി ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍ട്ടി വൈന്‍ എന്നത് മുന്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അതില്‍ സാമൂഹിക നിതീ ഉറപ്പാക്കി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് മന്ത്രി അറിയാതെ സംസ്ഥാനത്ത് ബേക്കറികള്‍ വഴി വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന ആരംഭിച്ച സംഭവത്തിൽ ആദ്യമേ തന്നെ എം ലിജു അതൃപ്തി വ്യക്തമാക്കിയിരുന്നു. ചാലക്കുടിയിലെ ബേക്കറിയിലായിരുന്നു വില്‍പ്പന ആരംഭിച്ചത്. സംഭവത്തില്‍ അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്‌സൈസ് കമ്മീഷ്ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 2026 ജൂണ്‍ 24 ന് എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പനയക്ക് അനുമതി നല്‍കിയത്. എക്‌സൈസ് മന്ത്രിയോട് ആലോചിക്കാതെ ആയിരുന്നു തീരുമാനമെടുത്തത്. തുടർന്ന് ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button