Uncategorized

സ്കൂട്ടർ അപകടത്തിൽപ്പെട്ടപ്പോൾ സീറ്റിനടിയിൽ പുള്ളിമാൻ തോൽ, യുവാക്കളെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്

തിരുവനന്തപുരം: പുള്ളിമാന്റെ തോൽ കൈവശം വെച്ച രണ്ട് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുവരമ്പിൽ കുളത്തിന് സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന വെസ്പ സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിക്കുകയും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പുള്ളിമാന്റെ തോൽ റോഡിലേക്ക് വീഴുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിക്കാൻ ശ്രമിച്ചതോടെ ഇയാൾ ഓടിപ്പോയി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും മാൻതോലും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്.തുടർന്ന് സ്കൂട്ടറിന്റെ ഉടമയും ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതിൽ കടുതൽ വിവരം ലഭിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button