Uncategorized

കൊല്ലം ചവറയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച അഞ്ചുപേർ പിടിയിൽ

ചവറയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. ചവറ സ്വദേശിയായ സ്റ്റീഫൻ(18), ചെറുശ്ശേരി ഭാഗം സ്വദേശിയായ ഡാനിഷ് (26) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്നുപേരുമാണ് പിടിയിലായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആകെ 12ഓളം പേർ കേസിൽ പ്രതികളായിട്ടുണ്ട്.

ശങ്കരമംഗലം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ പലപ്പോഴായി നടന്നുവന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണവും നടന്നത്. ക്ലാസിലെ ഒരു വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി മർദ്ദിച്ചത് ചോദ്യം ചെയ്യാനത്തിയ സഹോദരനു നേരെ ആക്രമണമുണ്ടാവുകയും, തുടർന്ന് പ്രതികാരബുദ്ധിയോടെ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രതികൾ, പ്രതികാരം വീട്ടി എന്ന് സുഹൃത്തുക്കളെ കാണിക്കുന്നതിനായാണ് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചത്. ഇനിയും ഇത്തരം സംഭവങ്ങൾ വരാനുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങളും ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button