Uncategorized
കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ, കൊച്ചി മെട്രോ പില്ലർ 531-ന് സമീപത്തുനിന്നും കാറടക്കം കസ്റ്റഡിയിലെടുത്തു; വാഹനത്തിൽ എംഡിഎംഎ കണ്ടെത്തിയെന്ന് കേസ്

കൊച്ചി: കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിൽ 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.




