Uncategorized
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം; വീഡിയോ, പിന്നാലെ വിവാദം

ബ്രിട്ടനിലെ പൊതുപാർക്കിൽ രാത്രി സമയത്ത് കണ്ടുമുട്ടിയ ഇന്ത്യൻ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും മടങ്ങിപ്പോകാൻ ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വയം പ്രഖ്യാപിത നിരീക്ഷക സംഘത്തിനെതിരെ വ്യാപക വിമർശനം. ‘ചെൽംസ്ലി വുഡ് പാട്രിയറ്റ്സ്’ (Chelmsley Wood Patriots) എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘമാണ് ബർമിംഗ്ഹാമിന് സമീപമുള്ള മെറിഡൻ പാർക്കിൽ ഇന്ത്യൻ വിദ്യാർഥികളെ നേരിട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.
‘സുരക്ഷ ഉറപ്പാക്കാൻ’
കറുത്ത വസ്ത്രം ധരിച്ചെത്തിയ സംഘം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് രാത്രി പട്രോളിങ് നടത്തുന്നതെന്നാണ് സ്വയം അവകാശപ്പെട്ടത്. കുട്ടികളെ കാണാതായ സംഭവങ്ങളും ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തങ്ങൾ പാർക്ക് നിരീക്ഷിക്കുകയാണെന്നും സംഘം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.




