Uncategorized

‘ദില്ലി പൊലീസിന്‍റെ വാഹനത്തിന്‍റെ ടയർ പഞ്ചറാകില്ലെന്ന് കരുതുന്നു’; സിജെപി നേതാക്കളുടെ ജാമ്യം വൈകുന്നതിൽ പരിഹാസവുമായി രത്ന സിംഗ്

ദില്ലി: ദില്ലി പൊലീസിനെ പരിഹസിച്ച് സിജെപി നേതാവ് രത്ന സിംഗ്. സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും ഇന്ന് വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടു മണിക്ക് കോടതി നടപടികൾ തുടങ്ങുമെന്നാണ് അറിയിച്ചത്. നടപടി ക്രമങ്ങൾ വൈകിപ്പിക്കാതെ പൊലീസ് മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനത്തിൻറെ ടയർ പഞ്ചറാകില്ലെന്നും കരുതുന്നു. മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യില്ലെന്ന് കരുതുന്നു. മുകളിൽ നിന്ന് നിർദ്ദേശം കിട്ടിയില്ല എന്ന് കാരണം ആവർത്തിക്കില്ലെന്നും പ്രതീക്ഷിക്കുന്നതായി രത്ന സിംഗ് പറഞ്ഞു. അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സിജെപിയുടെ അഭിഭാഷക സംഘവും മന്തിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തി. പുതിയ എസ് ഇ എമ്മും പൊലീസ് സ്റ്റേഷനിൽ എത്തി.

അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്‍റെയും ജാമ്യം ഇന്നലെ പരിഗണിച്ചിരുന്നില്ല. തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നു എന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ സിജെപി ആണെന്ന് പൊലീസ് ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ജാമ്യ വ്യവസ്ഥ മുറുക്കി തുടര്‍ പ്രതിഷേധങ്ങളില്‍ നിന്ന് നേതാക്കളെ വിലക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് സിജെപി വ്യക്തമാക്കി.

ദില്ലി പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നല്‍കിയിരിക്കുന്നത്. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു പരാമര്‍ശം പോലും ഒരു വര്‍ഷത്തേക്ക് പാടില്ലെന്ന ജാമ്യ വ്യവസ്ഥ പ്രതിഷേധക്കാരെ നിശബ്ദമാക്കാനാണെന്നാണ് ആക്ഷേപം. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കേ പ്രതികരിച്ചു. കരുതൽ കസ്റ്റഡി നീട്ടിക്കൊണ്ടുപോകാനാണ് പൊലീസിന്‍റെ നീക്കമെന്ന് സിജെപി ആരോപിക്കുന്നു. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി സിജെപി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പൊലീസ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button