Uncategorized
ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ മക്കളെ സന്ദർശിച്ച് ചെന്നിത്തല, മൂത്തമകൾക്ക് ജോലി ഉറപ്പുനൽകി

പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരൻ – സജിത ദമ്പതികളുടെ മൂത്തമകൾ അഖിലയ്ക്ക് ജോലി ഉറപ്പുനൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസിന് പ്രത്യേക നിർദേശം നൽകിയതായി ചെന്നിത്തല അറിയിച്ചു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വീട്ടിൽവെച്ചാണ് സുധാകരൻ്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും ചെന്നിത്തല സന്ദർശിച്ചത്. വധശിക്ഷ ലഭിച്ചു ജയിലിൽ കഴിയുന്ന ചെന്താമര ആണ് സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയത്.
കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ചർച്ച നടത്തും. കുട്ടികൾക്ക് ജോലി ലഭിക്കാനായി എല്ലാവിധ ശ്രമവും തുടരുമെന്നും ചെന്നിത്തല അറിയിച്ചു. പെട്ടെന്ന് ജോലി കിട്ടിയാൽ അത്രയും നല്ലതാണെന്ന് അഖില പറഞ്ഞു.




