എഎ റഹീം എംപിയുടെ വീടിന് മുന്നിൽ പൊലീസ് നിരീക്ഷണം; കാണാനെത്തിയ മാധ്യമപ്രവർത്തകരേയും ചോദ്യം ചെയ്യുന്നു

എ എ റഹിം എം പിയുടെ വീടിന് മുന്നിൽ പൊലീസ് നിരീക്ഷണം. കാണാനെത്തുന്ന മാധ്യമപ്രവർത്തകരേയും ചോദ്യം ചെയ്യുന്നതായി പരാതി. എന്തിനാണ് വന്നിരിക്കുന്നത് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് എ എ റഹീം മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 22ന് ചെന്നൈയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ എ റഹീം എംപി പറഞ്ഞുരാജ്യത്തെ വിവിധ സർവകലാശാല ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഒപ്പം ചേരുന്ന എല്ലാം വിദ്യാർത്ഥി യുവജന സംഘടനകളെയും ഒപ്പം അണിനിരത്തും. ഗ്യാനേഷ് കുമാർ രാജി, ജന്തർ മന്തർ തിരിച്ചു പിടിക്കുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ആയിരിക്കും പ്രതിഷേധമെന്ന് എ എ റഹീം പറഞ്ഞു.
സമാധാനമായിട്ട് പ്രതിഷേധിക്കാനുള്ള അവകാശം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിത്. ജനപ്രതിനിധി ആയിട്ട് പോലും എപ്പോഴും ദില്ലി പോലീസ് നിരീക്ഷണത്തിലാണ്. താമസിക്കുന്ന വസതിക്ക് പുറത്ത് എപ്പോഴും പൊലീസ് സർവൈലൻസുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായി നടപടികളാണ് ഇത്. നിരീക്ഷണത്തിലായതിന്റെ പേരിൽ താനോ തന്റെ സംഘടനയോ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് എഎ റഹീം പറഞ്ഞു.




