Uncategorized

മന്ത്രിമാർക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശ യാത്രയ്ക്ക്; ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് എട്ട് ദിവസം അവധിയിൽ, അനുമതി നൽകി സർക്കാർ

യുഡിഎഫ് സർക്കാർ അധികാരമേറ്റതിനുപിന്നാലെ മന്ത്രിമാർ ശ്രദ്ധ കേന്ദ്രീകരിച്ചത് വിദേശയാത്രകൾ നടത്താനായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ​ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും കൂട്ടത്തോടെ സന്ദർശനം നടത്തിയത് വലിയ രീതിയിൽ വിവാദമായിരുന്നു. ഇപ്പോഴിതാ മന്ത്രിമാർക്ക് പിന്നാലെ ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകാണ് വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നത്. വിദേശയാത്ര 2026 ഡിസംബർ നാല് മുതൽ 11 വരെയാണ്. ഇതിനുപിന്നാലെ സർക്കാർ എട്ട് ദിവസത്തെ അവധിയും അനുവദിച്ച് ഉത്തരവിറക്കി. യുകെ,കാനഡ എന്നിവിടങ്ങളിലേക്ക് സ്വകാര്യ സന്ദർശനത്തിനായാണ് അശോക് അവധി എടുക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ വിദേശയാത്ര നടത്തിയത് ഒൻപത് മന്ത്രിമാരാണ്. എട്ടു മന്ത്രിമാരുടെയും യാത്രകൾ സ്വകാര്യ സന്ദർശനങ്ങളായിരുന്നു.ഇതിൽ നിന്നും യുഡിഎഫ് സർക്കാരിന്റെ ധൂർത്താണ് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button