Uncategorized
പാലക്കാട് നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു

ചെത്തല്ലൂർ: പാലക്കാട് ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. തച്ചനാട്ടുകര കൊടക്കാട് നാലകത്തുംപ്പുറം കളരിക്കൽ സുധാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ നനയ്ക്കാനായി സുധാകരൻ വീട്ടിലെത്തിയപ്പോഴാണ് വയറുകൾ മുറിച്ചു നിലയിൽ കാണപ്പെട്ടത്. തെരുനായകളും മറ്റും കടക്കാതിരിക്കാൻ വേണ്ടി വീടിൻറെ മുൻവശത്ത് താൽക്കാലിക വാതിൽ നിർമ്മിച്ചിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. വയറിംഗ് ജോലികൾ പൂർത്തീകരിച്ച് സ്വിച്ചുകളും ലൈറ്റുകളും സ്ഥാപിക്കാനിരിക്കെയാണ് കവർച്ച നടന്നിട്ടുള്ളത്. വയറുകൾക്ക് മാത്രമായി ഒരു ലക്ഷത്തോളം രൂപ വില വരുമെന്നാണ് വീട്ടുടമ വിശദമാക്കുന്നത്.




