Uncategorized

നേരെ കടവ്–മാക്കേക്കടവ് പാലം നാളെ നാടിന് സമർപ്പിക്കും; നിർമാണം പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാർ ഭരണകാലത്ത്

പിണറായി സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തീകരിച്ച നേരെ കടവ് മാക്കേക്കടവ് പാലം നാളെ നാടിന് സമർപ്പിക്കും. 2016 എൽഡിഎഫ് സർക്കാരാണ് ഈ പദ്ധതിക്ക് ജീവൻ നൽകിയത്. വേമ്പനാട് കായലിനെ കുറിച്ച് കോട്ടയം ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലമാണ് നാളെ ഉദ്ഘാടനം ചെയ്യുക.

80 കോടിയിലധികം രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളത്തിലാണ് വേമ്പനാട് കായലിനെ കുറുകെ മനോഹരമായ ഈ പാലം നിർമ്മിച്ചത്. 2017 ജനുവരി 27 ആരംഭിച്ച് അതിവേഗം നീങ്ങിയ നിർമാണം ഒന്നര വർഷത്തിനുശേഷം അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടതിയും കേസുമായി നിലച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതോടെ മുൻ എംഎൽഎയും എംപിയുമായിരുന്ന ആരിഫിന്റെ ശ്രമഫലമായാണ് പാലം സാക്ഷാത്കരിച്ചത്.

നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വിഡി സതീശൻ ആണ് പാലം ഉദ്ഘാടനം ചെയ്യുക. ആലപ്പുഴ ദേശീയപാതയെ തുറവൂരിനെയും കോട്ടയം ജില്ലയിലെ വൈക്കത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിയുക്ത തുറവൂർ പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരെ കടവ് മാക്കേക്കടവ് പാലം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തിയാക്കിയ പെരുമ്പളം പാലത്തിനുശേഷം ഏറ്റവും നീളം കൂടിയ പാലമായി മാറുകയാണ് നേരെ കടവ് മാക്കെ കടവ് പാലം. അങ്ങനെ ആലപ്പുഴ ജില്ല കഴിഞ്ഞ 10 വർഷത്തിനിടയിൽ പാലങ്ങളുടെയും റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസന കേന്ദ്രമായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button