Uncategorized

ഇടുക്കിയില്‍ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ 18കാരിയെ ക്രുരമായി കൊലപ്പെടുത്തിയ ശേഷം പ്രട്രോള്‍ ഒഴിച്ച് കത്തിച്ചു. കഴിഞ്ഞദിവസം പാമ്പ്‌ലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചെന്നാണ് വിവരം. സുഹൃത്തായിരുന്ന 19 കാരന്‍ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രഥമിക വിവരം.

കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ പെണ്‍കുട്ടി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ ഇവിടെ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നു. അതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നാലെ മരണം ഉറപ്പിക്കാന്‍ കല്ല് കൊണ്ട് പല തവണ മുഖത്ത് അടിക്കുകയും മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

രാജാക്കാട്, ബൈസന്‍വാലി അടക്കമുള്ള ഇടങ്ങളില്‍ തോട്ടം മേഖലയില്‍ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നത്. ഇരുവരും ഏഴാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് മുതല്‍ ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നുണ്ട്. ബന്ധത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പല തവണ പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ നിഷാന്ത് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button