Uncategorized

പാകിസ്ഥാനിൽ സ്‌കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് 18 മരണം, ജീവൻ നഷ്ടപ്പെട്ടത് 17 കുട്ടികൾക്ക്

പെഷവാർ: പാകിസ്ഥാനിലെ പെഷവാർ നഗരത്തിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണുണ്ടായ ദാരുണമായ അപകടത്തിൽ 17 വിദ്യാർത്ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെല്ലാം 13 വയസ്സിന് താഴെയുള്ളവരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട 17 വിദ്യാർത്ഥികളെയും അധ്യാപകനെയും പെഷവാറിലെ ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അപകടത്തിൽ പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മേൽക്കൂര തകർന്നു വീഴാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button