Uncategorized

കെ എം ഷാജിയുടെ വിദേശയാത്ര അന്വേഷിക്കണം; മന്ത്രിസഭായോഗം ബുധനാഴ്ച പല രാജ്യങ്ങളിലായി കൂടേണ്ട സാഹചര്യം: ഷോൺ ജോർജ്

കോട്ടയം: കെ എം ഷാജിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകള്‍ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മന്ത്രിസഭായോഗം ബുധനാഴ്ച പല രാജ്യങ്ങളിലായി കൂടേണ്ട സാഹചര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. കെ എം ഷാജിക്ക് പ്രത്യേക അനുമതിയൊന്നും വേണ്ട. മതമാണ് മതമാണ് പ്രശ്‌നം എന്ന് പറഞ്ഞ മന്ത്രിയെ മടിയില്‍ കയറ്റിയിരുത്തി മതേതരത്വം പറയുന്ന ആളാണ് മുഖ്യമന്ത്രി. ആനുകൂല്യങ്ങളുള്ള മന്ത്രിയാണ് കെ എം ഷാജി. ജനങ്ങളുടെ മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെന്ന് മുഖ്യമന്ത്രി പരിശോധിച്ചാല്‍ നല്ലതെന്നും ഷോണ്‍ പറഞ്ഞു.

മന്ത്രിമാരുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായ സത്യപ്രതിജ്ഞാലംഘനം ഉണ്ടാകുന്നു. സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. അനുമതി ഇല്ലാതെയാണ് വിദേശയാത്രയെങ്കില്‍ ഗുരുതരമായ തെറ്റാണ്. മന്ത്രിമാരില്‍ രണ്ടുപേര്‍ മാത്രമാണ് അനുമതി വാങ്ങിയുള്ള വിദേശയാത്ര നടത്തിയത് എന്നാണ് അറിയുന്നത്. എവിടേക്ക് പോയെന്നും എന്തിനൊക്കെ പോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. തുടര്‍ കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും രണ്ടല്ല ഒന്നാണ്. ലീഗിന് വേണ്ടി കൂടിയാണ് അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. പ്രാഥമിക അന്വേഷണമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്താന്‍ 14 ദിവസമാണ് വേണ്ടത്. എന്നാല്‍ അതും കഴിഞ്ഞ് ദിവസങ്ങളായി. പിണറായി വിജയന് അപ്പീല്‍ പോകാനുള്ള സാവകാശം സര്‍ക്കാര്‍ നല്‍കി. കോടതി അവധി ദിവസങ്ങളില്‍ എഫ്‌ഐആര്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചോദിച്ചു.

സര്‍ക്കാരിന്‌റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. ഹവാല ഇടപാടുകള്‍ അടക്കം പരിശോധിക്കേണ്ടിവരും. ഹവാലാ എന്ന് കേട്ടാല്‍ കോണ്‍ഗ്രസിനേക്കാള്‍ ഞെട്ടല്‍ മുസ്ലിം ലീഗിനാണ്. ലീഗ് നേതാക്കളിലേക്ക് എത്തുമെന്ന പേടിയുണ്ട്. മുഖ്യമന്ത്രിയടക്കം ഏഴ് ക്യാബിനറ്റ് പദവികള്‍ ആണ് ലീഗിനുള്ളത്. ലീഗിന്റെ മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. സര്‍ക്കാര്‍ അന്വേഷണത്തെ എങ്ങനെ വിശ്വസിക്കും എന്ന വലിയ ചോദ്യമുണ്ട്. ഈ മന്ത്രിസഭയിലെ മുഖ്യധാരയില്‍ നില്‍ക്കുന്ന രണ്ടാളുകളുട പേരുകൾ കർത്തയുടെ ഡയറിയിലുണ്ട്. വിജിലന്‍സ് എന്‍ക്വയറി ഉണ്ടായാല്‍ ഇവര്‍ മാറിനില്‍ക്കേണ്ടി വരും എന്ന ആകുലതയും യുഡിഎഫിനെ അലട്ടുന്നുണ്ടെന്നും ഷോൺ പറഞ്ഞു.

ജനങ്ങളോട് യുഡിഎഫ് പറഞ്ഞ വാക്കിന്റെ വലിയ ലംഘനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അന്വേഷണം നടത്തട്ടെ, രാഷ്ട്രീയ വേട്ടയാടല്‍ ഉണ്ടാവില്ല എന്നെല്ലാം പറയുന്നത് ഒത്തുകളിയുടെ ഭാഗമാണ്. തുടര്‍ കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വയോജന ബില്ല് സര്‍ക്കാര്‍ പാസാക്കി. ബില്ലിന്റെ അടിസ്ഥാനത്തിലാണോ സര്‍ക്കാര്‍ ഈ സഹായങ്ങള്‍ പിണറായി വിജയന് നല്‍കുന്നത്? വയോധികന്‍ എന്ന നിലയില്‍ കോടതിയിലും സര്‍ക്കാര്‍ സഹായിക്കുന്ന നിലപാടാണോ സ്വീകരിക്കുന്നതെന്ന് സംശയിക്കുന്നുവെന്നും ഷോൺ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button