Uncategorized

ഊരാച്ചേരി@ഫാമിലി :ചാരിറ്റി പ്രവർത്തനങ്ങൾക്കും പാലിയേറ്റീവ് ഉപകരണ വിതരണത്തിനും തുടക്കമായി

തവിഞ്ഞാൽ: പരസ്പര സ്നേഹവും സഹജീവി കരുണയും മുൻനിർത്തി ‘ഊരാച്ചേരി@ഫാമിലി’ കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്ന സമഗ്ര ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പേരിയ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സമൂഹത്തിലെ നിർദ്ധനരും കിടപ്പുരോഗികളുമായ പാവപ്പെട്ട മനുഷ്യർക്ക് ആശ്വാസമേകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. അബ്ദുൽ റഷീദ് യു പരിപാടികളുടെ (കോർഡിനേഷൻ) നിർവ്വഹിച്ചത്.
2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു. കേവലം ഒരു കുടുംബ കൂട്ടായ്മ എന്നതിനപ്പുറം നിർദ്ധനരായ മനുഷ്യർക്ക് താങ്ങും തണലുമായി മാറുവാൻ ഊരാച്ചേരി കുടുംബം മുന്നോട്ടുവന്നത് നാടിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഇസ്മായിൽ യു. അധ്യക്ഷത വഹിച്ചു. ഹൈദർ യു. സ്വാഗതം ആശംസിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. റാബിയ അബ്ബാസ് മുഖ്യാതിഥിയായിരുന്നു. തദ്ദേശ സ്വയംഭരണ – ആരോഗ്യ മേഖലകളിലെ പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിക്ക് പിന്തുണയുമായി അണിനിരന്നു.
നാടുകളിൽ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിദ്ദിഖ് യൂസി ചടങ്ങിൽ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യു. അബ്ദുള്ള ഈ പ്രമേയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബെന്നി ആന്റണി, 2-ാം വാർഡ് മെമ്പർ ശ്രീ. സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. കൂടാതെ മുഹമ്മദ് യു., അഷ്റഫ് യു., സമീറ ഹൈദർ, സമീറ യു., ഉമ്മർ യു., നിസാമുദ്ദീൻ യു. എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ഹാഷിം യു. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button