Uncategorized

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി ദില്ലി പൊലീസ്

ദില്ലി: ദില്ലി പൊലീസ് അടച്ചു പൂട്ടിയ ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. കൊണാട്ട് പ്ലേസിൽ എന്‍എസ്‍യു, എഐഎസ്എഫ്, ദിശ ഉൾപ്പെടയുള്ള സംഘടനകൾ നടത്തിയ മാർച്ച് സംഘർത്തിനിടയാക്കി. രാഹുൽ ഗാന്ധി പേരെടുത്ത് പറയാത്തതിൽ പരാതിയില്ലെന്നും ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തിരുന്നുവെന്നും ക്രോക്കോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.

പൊലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് മിന്നല്‍ പ്രതിഷേധമാണ് ഇന്ന് ഉച്ചയോടെ ജന്തര്‍മന്തറില്‍ ഉണ്ടായത്. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പൊലീസെത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു നടപടിയും പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ജന്തര്‍മന്തര്‍ തിരിച്ചെടുത്തെന്നും ആര്‍ക്കും ഇങ്ങനെ ഇവിടേക്ക് കടക്കാമെന്നും സൗരവ് ദാസ് എക്സില്‍ കുറിച്ചു. പ്രതിഷേധത്തിന് പിന്നാലെ സിപിഎം ആസ്ഥാനമായ എച്ച്കെഎസ് ഭവനിൽ മാധ്യമങ്ങളെ കണ്ട് സിജെപി പോളിസി വിഭാഗം പ്രതിനിധി മെഹർ പശ്രീച ജന്തർമന്ദർ സമരവേദിയായി തുടരണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

ഇതിനിടെ, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം കടുപ്പിക്കുകയാണ്. കൊണാട്ട് പ്ലേസിൽ എൻ എസ്‍ യു ഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ജൻപഥിൽ പ്രതിഷേധിച്ച് എഐഎസ്എഫ്, എഐഐഎഫ്, ദിശ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകർ കൊണാട്ട് പ്ളെയിസിൽ നിന്ന് ജന്തർമന്തറിലേക്കുള്ള വഴിയിലെ ബാരിക്കേഡ് നീക്കാൻ നോക്കിയത് സംഘർഷത്തിനിടയാക്കി. കൊണാട്ട് പ്ളെയിസിലെ ഒരു മേഖലയിലും ജൻപഥ് റോഡിലും മാത്രാണ് ഇന്ന് പ്രതിഷേധങ്ങൾ നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button