Uncategorized

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: ഡിജിറ്റൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാൻ നീക്കം തുടങ്ങി കെപിസിസി

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ രാജി ആവശ്യപ്പെട്ട് എക്സിൽ വിവാദ ട്വീറ്റ് ഇട്ടതിനെ തുടര്‍ന്ന് ഡിജിറ്റൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാൻ കെപിസിസി നീക്കം തുടങ്ങി. മാര്‍ഗ നിര്‍ദ്ദേശം കൊണ്ടു വരാനാണ് ആലോചന. എക്സിൽ ട്വീറ്റുകള്‍ ഇടാൻ ചുമതലപ്പെടുത്തിയ സംഘത്തെ മാറ്റാനാണ് നീക്കം. ട്വീറ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലക്കാരനെയാണ് നീക്കിയതെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ സമരത്തെ തകര്‍ക്കുന്ന തരത്തിലെ ട്വീറ്റെന്ന് അഭിപ്രായവും കടുത്ത അതൃപ്തിയും എഐസിസി നേതാക്കള്‍ അറിയിച്ച സാഹചര്യത്തിലാണ് നടപടി. കെപിസിസി ഡിജിറ്റിൽ മീഡിയ സെൽ ചുമതലയുള്ളവര്‍ പരിശോധിച്ച് മാത്രമേ എക്സിലും ട്വീറ്റുകള്‍ ഇടാവൂയെന്നാണ് നേതാക്കളുടെ അഭിപ്രായം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button