Uncategorized

അവധി കഴിഞ്ഞ് സൗദിക്കുപോയ നഴ്‌സിനെക്കുറിച്ച് വിവരമില്ല: കുടുംബം ആശങ്കയില്‍.

കല്‍പ്പറ്റ: വാര്‍ഷികാവധികഴിഞ്ഞ് സൗദി അറേബ്യയിലെ ജോലിസ്ഥലത്തേക്കുപോയ നഴ്‌സിനെക്കുറിച്ച് വിവരമില്ല. കുടുംബം കടുത്ത ആശങ്കയിൽ. ബത്തേരിക്കടുത്ത് നീലഗരി ജില്ലാ പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിനയെക്കുറിച്ചാണ് ദിവസങ്ങളായി വിവരം ഇല്ലാത്തത്.

മൂന്നുവര്‍ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്‌സാണ് ഫിലോമിന. വാര്‍ഷികാവധി കഴിഞ്ഞ് 10ന് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തിലാണ് ജിദ്ദയിലേക്കു യാത്രതിരിച്ചത്. ജിദ്ദയില്‍നിന്നു വിമാനം മാറിക്കയറിയാണ് റിയാദിന് പോകേണ്ടിയിരുന്നത്.

രാത്രി എട്ടരയോടെഫിലോമിന പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഉദ്യോഗസ്ഥര്‍ ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരവും ഇല്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

റിയാദിലെ ആശുപത്രി അധികൃതര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഫിലോമിനെ എവിടെയാണെന്നും എന്തുപറ്റിയെന്നും അറിയാനായില്ല. ഫിലോമിനയെക്കുറിച്ചുള്ള വിവരത്തിന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചുവരികയാണെന്ന് കുടുംബ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.സി. വിനീഷ് പനമരം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button