Uncategorized

ഇടുക്കിയിൽ വാഹനമിടിച്ച് പുലിക്കുട്ടി ചത്തനിലയിൽ

ഇടുക്കി കുട്ടിക്കാനത്തിന് സമീപം മേമലയിൽ പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് റോഡിൽ വാഹനമിടിച്ച് ചത്ത നിലയിൽ പുലിക്കുട്ടിയെ കണ്ടെത്തിയത്. ഇതുവഴി പോയ യാത്രക്കാരാണ് സംഭവം കണ്ടത്.

കുട്ടിക്കാനത്തിനും മേമലയ്ക്കുമിടയിൽ റോഡരികിലാണ് പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് ബ്ലോഗറും ഇൻഫ്ലുവൻസറുമായ മേഖലക്കാരൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വനപാലകരെ വിവരം അറിയിച്ചു.

ചത്ത നിലയിൽ പുലിക്കുട്ടിയെ കണ്ടെത്തിയതിനാൽ ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടാകാം എന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ പശ്ചാത്തലത്തിൽ പ്രദേശത്ത് അടിയന്തരമായി തിരച്ചിൽ നടത്തുകയും ചെയ്തു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടോ എന്ന് വനപാലകർ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button