Uncategorized

സ്റ്റിച്ചില്‍ നിന്ന് 2 മാസങ്ങള്‍ക്ക് ശേഷം മരക്കഷണങ്ങള്‍ കണ്ടെത്തി’; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം. തുന്നലിട്ട മുറിവിൽ നിന്ന് രണ്ടു മാസത്തിനുശേഷം മരക്കഷണങ്ങൾ കണ്ടെത്തി. ഭരതന്നൂർ കരിങ്കട സ്വദേശി മഹേഷിന്റെ മുറിവിൽ നിന്നാണ് മരക്കഷണം കണ്ടെത്തിയത്. മരത്തിൽ നിന്ന് വീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് മരക്കഷണം കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മുറിവ് തുന്നി കെട്ടി വിടുകയാണ് ഉണ്ടായത്. പിന്നീട് മുറിവ് ഉണങ്ങിയെങ്കിലും പഴുപ്പ് ഒലിച്ചിറങ്ങുകയാണ് ഉണ്ടായത്. പിന്നീട് നെടുമങ്ങാട് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കുകയും സർജറിക്കായി കയറ്റുമ്പോഴാണ് മുറിവിൽ മരക്കഷ്ണം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്യുന്നത്. ഏകദേശം രണ്ടര മണിക്കൂറുകളോളം കഴിഞ്ഞാണ് മരക്കഷ്ണം പുറത്തെടുത്തതെന്നും മഹേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button